ശിലാപാളികൾ-1

അമ്പിളി വി.

ഗവണ്മൻറ് കോളേജിൽ ജിയോളജി വിഭാഗം തുടങ്ങിയ വർഷം ജനിച്ചവരാണ് 1993-96 ബിഎസ്സി ബാച്ചിലെ ഞങ്ങളിൽ പലരും. പിന്നീടു കാലചക്രത്തിൻറെ കുതിച്ചു പോക്കിൽ തൊണ്ണൂറുകളുടെ ഋതുഭേദങ്ങളിൽ വിപ്ലവ ഗാനങ്ങളുടെ അകമ്പടിയോടെ വാകമരച്ചുവട്ടില്‍ നട്ടെല്ലു നിവർത്തിനിൽക്കുന്ന അരണമരങ്ങളെ സാക്ഷിനിർത്തി ഞങ്ങളും ആ കുടുംബത്തിൻറെ ഭാഗമായി. കലുഷിതമായ കൗമാരം കഴിഞ്ഞ് ക്ഷുഭിത യൗവ്വനകാലഘട്ടത്തിലേയ്ക്ക് നീങ്ങുന്ന പ്രായത്തിലാണല്ലോ നമ്മൾ ബിരുദ വിദ്യാർത്ഥികൾ ആവുക, തൊണ്ണൂറുകളിലെ സാമൂഹിക പശ്ചാത്തലത്തെ പ്രതിനിധീകരിക്കുന്നവരായിരുന്നു ഞങ്ങൾ ഒരോരുത്തരും. മിന്നാമിനുങ്ങുകളെ പോലെ ദേ വന്നു ദാ പോയി എന്നു കൂട്ടത്തിൽ കൂടിയ രാജേഷ് ഡെൻറൽ സർജനും ബിന്ദു ഹോമിയോ ഡോക്ടറുമായി. പിന്നെ ഒരു ജിൽമോനും ദീപ്തിയും കൊച്ചു ബിജുവും. ഇവരിൽ രണ്ടു പേർ പോളിടെക്നിക്കിലേക്കും ഒരാൾ BPT കോഴ്സും സ്വീകരിച്ചു സ്ഥലം കാലിയാക്കി. നഞ്ചെന്തിന് നാനാഴി എന്നു പറയുന്നതു പോലെ ശിഷ്ടകാലം ഭൂമിശാസ്ത്ര ബിരുദ പഠനത്തിന് ഞങ്ങൾ 10 പേർ ധാരാളമായിരുന്നു. മുൻപ് പറഞ്ഞ പോലെ പത്തു പേരാണെങ്കിലും ഒരു ക്ലാസ്സിനാവശ്യമുള്ള എല്ലാ ഘടകങ്ങളും ചേർന്ന ഒരു ബാച്ചായിരുന്നു ഞങ്ങളുടേത്.
1.പഠിപ്പിസ്റ്റ്- പഠനം ഒരു ജീവിതസപര്യ ആക്കി കൃത്യനിഷ്ഠയോടും അച്ചടക്കത്തോട്ടും ദൈവഭയത്തോടും കൂടി ഒരു ക്ലാസ്സും മുടങ്ങാതെ കയറി എല്ലാ വിഷയത്തിൻറെയും നോട്ടുകൾ കൃതമായി വെക്കുന്ന വ്യക്തി. 2. ഡീസൻറ് ഗൈ- ബുദ്ധിമാനും വളര പോളിഷ്ഡായി മാത്രം സംസാരിക്കുകയും എപ്പോഴും വസ്ത്രധാരണത്തിൽ വളരെ ശ്രദ്ധ ചെലുത്തുകയും കുറച്ചാൾക്കാരോടു മാത്രം അടുത്തിടപഴകുകയും ചെയ്യുന്ന വ്യക്തി. 3. കേന്ദ്രബിന്ദു- ബുദ്ധിയും സൗന്ദര്യവും ഒത്തു ചേർന്ന ഐശ്വര്യത്തിൻറെ പ്രതീകം. ഡിപ്പാർട്ടുമെൻറിൻറെ പുറത്തേയ്ക്കും ആ പ്രഭാവം ഒഴുകിപ്പരന്നിരുന്നു. 4. അപ്പാവി- ആരോടും പരിഭവമോ പിണക്കമോ ഇല്ലാത്ത ഒന്നുറക്കെ സംസാരിക്കുക പോലുമില്ലാത്ത, ഒന്നുറക്കെ ചിരിക്കാൻ പോലും അറിയാത്ത ഒരു പാവം. 5. ചുമടുതാങ്ങി-കുടുംബത്തിലെ സകല പ്രാരാബ്ദങ്ങളും ചുമലിൽ താങ്ങി ക്ലാസ്സിലേയ്ക്ക് ഓടിക്കയറി വരുന്ന അകാലത്തിൽ വാർദ്ധക്യം ബാധിച്ച വ്യക്തി. 6.പോരാളി- ക്ലാസ്സിലെ മുതിർന്ന പൗരൻ. കാഴ്ചയിലും ആരോഗ്യത്തിലും അങ്ങനെ തന്നെ. എന്തും ആരോടും സധൈര്യം പറയാൻ തന്റേടമുള്ള ഉള്ളിൽ കനലുള്ള യോദ്ധാവ്. 7. മിടുക്കൻ- കാണാൻ നല്ല ലുക്ക്, പഠിക്കാനും ഉഴപ്പാനും അറിയാം. പഠനത്തോടൊപ്പം ജീവിതനൗക തുഴഞ്ഞ് കരക്കടുപ്പിച്ച സ്മാർട്ട് ബോയ്. 8. അന്തർമുഖൻ- ഭാഷാ പാണ്ഡിത്യം ഇല്ലാത്തതു കൊണ്ടാവാം അധികം ആരോടും സംസാരിക്കാത്ത (പ്രത്യേകിച്ച് പെൺകുട്ടികളോട്) ഒരു മിതഭാഷി. 9. ആരോമലുണ്ണി- വടക്കൻ വീരഗാഥയിലെ ഉണ്ണിയല്ല, തന്‍റെ കഴിവുകളെ പുറത്തെടുക്കാതെ ആവനാഴിയിൽ ഒളിച്ചു വെച്ചിരുന്ന കലാകാരൻ ചിമിട്ട്- ഭൂതകാലത്തിൽ നിന്നും വഴിതെറ്റി വന്ന പിടിവാശിയും പൊടിക്ക് ദേഷ്യവും ഒക്കെയുള്ള ഒരു പ്രാകൃത രൂപം. 10. ശരവേഗ ഗമന- .ടൂർകളിൽ അധ്യാപകരുടെ പാദങ്ങളെ പിന്നിലാക്കുന്ന, നേർത്തതെന്നാലും ആരോടും എപ്പോഴും എന്തിനോടും പോരുന്ന കരുത്തുറ്റ മനസ്സിന്നുടമ…

1996 ന് ശേഷം 5 പേർ തുടർ പഠനത്തിന് നാട് വിടുകയും 2 പേർ ഈ സംഘത്തിലേയ്ക്ക് കുടിയേറുകയും ചെയ്തു. ബിന്ദു ഹോമിയോ ഡോക്ടർ ആയെങ്കിലും ഈ സംഘത്തിൽ ഞങ്ങൾ 12 പേരോടൊപ്പം മെഡിക്കൽ അഡ്വൈസറായി സേവനം തുടരുന്നു. ഇത് 93-96 BSc 96-98 MSc ബാച്ചിൻ്റെ ഒരു ചെറിയ ഇൻട്രൊ ബ്ലോഗ് മാത്രം. കല്ലുകളുടെ കടുപ്പവും, ഫോസിലുകളുടെ ശരീരഘടനയും, സ്ട്രക്ച്ചറൽ മാപിനികളിലെ നിഗൂഢതകൾക്കിടയില്‍ നമുക്കലിയിച്ചില്ലാതാക്കാം വിരസതയുടെ പൊയ്മുഖങ്ങൾ.

Share on facebook
Share on twitter
Share on whatsapp

This Post Has 1,770 Comments

 1. StevenPycle

  what happens when a woman takes viagra viagra prices walmart how long does viagra stay in your system

 2. Jamesred

  cialis on line sell cialisorigina cialis purchase online canada

 3. RichardLow

  30 day free trial cialis brandcialis buy cialis by paypal

 4. I was pretty pleased to discover this great site. I need to to thank you for your time for this particularly fantastic read!! I definitely appreciated every part of it and I have you book marked to see new stuff on your blog.

 5. Victorpar

  natural cure for ed best pill for ed viagra without doctor prescription amazon