ഭൗമസഞ്ചാരം

ഡോ. കെ. എന്‍. കൃഷ്ണകുമാര്‍

കുളിരുള്ള രാത്രിയില്‍, തെളിവുള്ള ആകാശത്തേക്കു നോക്കുമ്പോള്‍ മിന്നിത്തെളിഞ്ഞു നില്‍ക്കുന്ന നക്ഷത്രക്കൂട്ടങ്ങള്‍ പോലെയാണ് കോട്ടയം ഗവണ്‍മെന്റ് കോളേജിലേയും ജിയോളജി വകുപ്പിലേയും എന്റെ ഓര്‍മ്മകളും അനുഭവങ്ങളും. വളരെ ശോഭയോടെ മിന്നിത്തിളങ്ങി നില്‍ക്കുന്ന ഈ താരങ്ങള്‍ എന്റെ അദ്ധ്യാപക ശ്രേഷ്ഠരേയും പ്രിയ ശിഷ്യരേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മപ്പെടുത്തുന്നു. ഭൗതിക സൗകര്യങ്ങളില്‍ സാധാരണയിലും താഴെയായിരുന്ന എന്നെ കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ എത്താവുന്നതിന്റെ പരമാവധി ഔന്നത്യത്തിലേക്ക് ഉയര്‍ത്തിയ എന്റെ കോളേജിനേയും പ്രിയഗുരുക്കന്മാരേയും ആദ്യമായി നമസ്‌കരിക്കുന്നു. 1983ല്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസില്‍ ചേരുമ്പോള്‍ അത്ര വലിയ സ്വപ്നങ്ങളൊന്നും ഇല്ലായിരുന്നു എന്നതാണ് സത്യം. എന്നാല്‍ ഇവിടുത്തെ സാഹചര്യങ്ങളും അദ്ധ്യാപകരുടെ നിരന്തരമായ സ്‌നേഹശാസനകളും ഉപദേശങ്ങളുമൊക്കെയാണ് ലക്ഷ്യബോധം ഉണ്ടാക്കിത്തന്നത്. പ്രിയഗുരുക്കന്മാരായ സാബു സാര്‍, ബെന്നോ സാര്‍, ശ്രീമതി ടീച്ചര്‍, സുരേന്ദ്രന്‍ സാര്‍, മുരളി സാര്‍, കുമാര്‍ സാര്‍ എന്നിവരെ ഏറെ ബഹുമാനത്തോടെയും നന്ദിയോടെയും സ്മരിക്കട്ടെ. 1988ല്‍ പിജി പഠനം കഴിയുമ്പോള്‍ വ്യക്തമായ ലക്ഷ്യവും നിറവുമുള്ള സ്വപ്‌നങ്ങള്‍ മനസ്സുനിറയെ ഉണ്ടായിരുന്നു. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലും സഹകരണ വകുപ്പിലും ചെറിയ കാലയളവുകളില്‍ ഉദ്യോഗം നോക്കിയതിനു ശേഷം നമ്മുടെ കോളേജില്‍ 1989 നവംബറില്‍ അദ്ധ്യാപകനായി ജോയിന്‍ ചെയ്തതാണ് ജീവിതത്തിലെ നല്ല അനുഭവങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത്. ഏറ്റവും ജൂനിയറായ എന്നോട് അന്ന് വകുപ്പ് മേധാവി ആയിരുന്ന ഗോപാലകൃഷ്ണന്‍ സാര്‍ കാണിച്ച സ്‌നേഹവും സൗഹൃദവും വാത്സ്യല്യവുമൊന്നും ഒരിക്കലും മറക്കാനാവില്ല. ഇന്ന് ജിയോളജി മ്യൂസിയം പ്രവര്‍ത്തിക്കുന്ന വലിയ ഹാള്‍ ലഭിക്കുന്നതിന് എന്നോടൊപ്പം പലരോടും കര്‍ക്കശമായി സംസാരിക്കേണ്ടി വന്നതും പിന്നീട് അതു വന്ന് വളരെ രസകരമായി പറഞ്ഞതുമൊക്കെ ഓര്‍മ്മയിലുണ്ട്.
ആദ്യകാലങ്ങളില്‍ പൊതുവെ വിദ്യാര്‍ത്ഥികളോട് അല്‍പ്പം കര്‍ശനമായി പെരുമാറിയിരുന്നതുകൊണ്ട് എന്നോട് അടുക്കുവാന്‍ അവര്‍ താല്‍പ്പര്യം കാണിച്ചില്ലെന്നു തോന്നുന്നു. എന്നാല്‍ സര്‍വീസ് കാലയളവില്‍ കൂടുതല്‍ ഫൈനല്‍ ഇയര്‍ ബാച്ചുകളെ പഠനയാത്ര കൊണ്ടുപോകുവാന്‍ എനിക്ക് അവസരം ലഭിച്ചതിനാല്‍ ആ പേരുദോഷം അവസാന വര്‍ഷം കഴിയുന്നതിനു മുമ്പേ മാറ്റുവാന്‍ കഴിഞ്ഞിരുന്നു. ഈ പഠനയാത്രകള്‍ തന്നെയായിരുന്നു അവരുമായി ആരോഗ്യപരവും ദൃഢവുമായ ഗുരുശിഷ്യ സൗഹൃദബന്ധത്തിന് കാരണമായതെന്നും കരുതുന്നു. 15 മുതല്‍ 25 ദിവസങ്ങള്‍ നീളുമായിരുന്ന ഇത്തരം യാത്രകളില്‍ ജിയോളജി മാത്രമായിരുന്നില്ല ചര്‍ച്ച ചെയ്തിരുന്നതും പഠിച്ചിരുന്നതും. ഓരോ യാത്രയിലും ചുരുങ്ങിയത് നാലോ അഞ്ചോ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചിരുന്നതിനാല്‍ അവിടുത്തെ സംസ്‌കാരവും വൈവിധ്യമാര്‍ന്ന പെരുമാറ്റവും കഷ്ടതകളും നമ്മുടെ കൊച്ചുകേരളത്തിലെ അവസ്ഥയുമായി താരതമ്യം ചെയ്യാനും സാധിച്ചിരുന്നു. നമ്മുടെ തൊട്ടടുത്ത തമിഴ്‌നാട് മുതല്‍ ഹിമാലയന്‍ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡിലേക്കും സിക്കിമിലേക്കും അതുപോലെ രാജസ്ഥാനിലേക്കും പശ്ചിമ ബംഗാളിലേക്കുമൊക്കെ യാത്ര ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് അവിടുത്തെ ജിയോളജി കാണിച്ചുകൊടുക്കാനും പരിചയപ്പെടുത്താനും കഴിഞ്ഞു. സിക്കിമില്‍ നിന്ന് നാഥുല പാസിലേക്കുള്ള യാത്രയും ഋഷികേശില്‍ നിന്ന് ബദരീനാഥ്-മനാ പാസ് യാത്രകളും മറക്കാനാവാത്ത അനുഭവങ്ങളാണ്.
പഠനയാത്രകളുടെ അനുഭവം പങ്കുവയ്ക്കുവാന്‍ തുടങ്ങിയാല്‍ അതുവളരെയേറെ നീണ്ടുപോകുമെന്നു കരുതുന്നു. എങ്കിലും രസകരവും മറക്കാന്‍ പറ്റാത്തതുമായ ചിലതു മാത്രം കുറിക്കട്ടെ. അദ്ധ്യാപകവൃത്തിയില്‍ പ്രവേശിച്ച് തൊട്ടടുത്തമാസം ഇപ്പോഴത്തെ എച്ച്.ഒ.ഡി. ദിലീപ് സാറിന്റെ ബാച്ചിനേയും കൊണ്ടാണ് ആദ്യമായി സ്റ്റഡി ടൂര്‍ പോകുന്നത് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ചില ഇടങ്ങളിലേക്കായിരുന്നു. തമിഴ്‌നാട്ടിലെ സേവാത്തൂരിലെ ഫ്ലോഗോപൈറ്റ് മൈന്‍ കണ്ടതിനു ശേഷം തിരുപത്തൂരിലെ ഒരു ലോഡ്ജിലായിരുന്നു തങ്ങിയത്. അന്ന് ടൂറിനിടയില്‍ ഒരു സിനിമ കാണുന്നത് വലിയ കാര്യമായതിനാല്‍ അവരുടെ ആഗ്രഹപ്രകാരം അടുത്തുള്ള ഏറ്റവും “നല്ല ഓലമേഞ്ഞ” ചാരുബെഞ്ചും തറ ടിക്കറ്റുമുള്ള തിയറ്ററില്‍ ആഡംബരമായി ചാരുബെഞ്ച് ടിക്കറ്റെടുത്ത് സിനിമയിലെ ഫൈറ്റ് സീന്‍ കാണുന്നതിനിടെ മുന്നിലെ ബെഞ്ച് ഉഗ്രശബ്ദത്തോടെ മറിഞ്ഞുവീഴുകയും ഏതോ വലിയ പ്രശ്‌നം നടന്നുവെന്ന രീതിയില്‍ മുന്നിലുള്ളവര്‍ എഴുന്നേറ്റു നിന്ന് പിന്നിലേക്കു നോക്കുകയും സിനിമ നിര്‍ത്തുകയും ചെയ്തപ്പോഴാണ് മനസിലായത് നമ്മുടെ കൂടെയുള്ള ഒരാള്‍ (പേരു പറയില്ല, ഇപ്പോള്‍ വലിയ നിലയില്‍ ആണ്) സ്റ്റണ്ട് സീനില്‍ ആവേശം മൂത്ത് മുന്നില്‍ ആഞ്ഞു ചവിട്ടി അതു മറിച്ചിട്ടതാണെന്ന്. മറ്റൊരു ബാച്ചുമായി കര്‍ണാടകയിലെ ഹസ്സനില്‍ വച്ച് ഹോളിനാസിപൂരില്‍ നിന്നു വന്ന് ബസ്സിറങ്ങി റൂമിലേക്കു പോകുമ്പോള്‍ അല്‍പ്പം മുന്നേ ധൃതിയില്‍ പോയ നമ്മുടെ ഒരാളെ കോളറില്‍ പിടിച്ച് നിര്‍ത്തിയിരിക്കുന്നു. പോലീസുകാരെ കണ്ടപ്പോള്‍ ആദ്യമൊന്നു പേടിച്ചെങ്കിലും അറിയാവുന്ന കന്നഡയിലും ഇംഗ്ലീഷിലും കാര്യം പറഞ്ഞു മനസിലാക്കിയപ്പോഴാണ് പിടി വിട്ടത്. അവര്‍ ഏതോ കള്ളനെ പിന്തുടര്‍ന്നു വന്നതായിരുന്നു. നമ്മുടെ ആളുടെ പമ്മല്‍ കണ്ടപ്പോള്‍ പന്തികേട് തോന്നി പിടിച്ചതാണ്. ഉപദ്രവിച്ചില്ല എന്നുപറയുന്നു, നേരാണോ എന്നറിയില്ല. സ്വാഭാവികമായും പിന്നീട് കുറച്ചു നാള്‍ അയാളെ കൂട്ടുകാര്‍ കളിയാക്കിയിരുന്നു.
പിന്നെയൊരു ബാച്ച് പൂനെയില്‍ ഫീല്‍ഡ് വര്‍ക്ക് കഴിഞ്ഞ് സാംപിള്‍ പായ്ക്ക് ചെയ്യാന്‍ ആണി വേണമെന്നു പറഞ്ഞപ്പോള്‍ മിടുക്കനായ നമ്മുടെ ആള്‍ ഷോപ്പിങ്ങിനിടെ തൊട്ടടുത്ത കടയില്‍ ചെന്ന് ആണി കിട്ടുന്ന സ്ഥലം എവിടെയെന്ന് അന്വേഷിച്ചത് പിന്നീട് ഒരു തമാശയായി മാറി. നല്ല തിരക്കുള്ള കടയില്‍ ചെന്ന് ഒട്ടും ഗൗരവം വിടാതെ ” ഹാര്‍ഡ് വെയര്‍ ഷോപ്പ് ക്യാ ഹെ ? “എന്നു മാത്രമേ ചോദിച്ചുള്ളൂ. പക്ഷേ ചോദിച്ച കട നല്ല മധുരമുള്ള ജിലേബിയും ലഡുവുമൊക്കെ വില്‍ക്കുന്ന ഒരു ബേക്കറിയായിരുന്നു എന്നതാണ് രസം.
ഒരു ജിയോളജിക്കല്‍ തമാശ വേറൊരു ടൂറില്‍ ഉണ്ടായത്, എന്റെ കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന് ഒരല്പം ചമ്മലുണ്ടാക്കിയെന്നു തോന്നുന്നു. സാധാരണയില്‍ നിന്നു വ്യത്യസ്തമായി കോട്ടയത്തു നിന്നു ബസ് ഹയര്‍ ചെയ്ത് പോയ ട്രിപ്പില്‍ കന്യാകോവളത്തു നിന്നു കന്യാകുമാരിയിലേക്കു പോകുമ്പോള്‍ ഏതോ ഒരു സ്റ്റുഡന്റ് അങ്ങോട്ടു നോക്കു സാറേ, ഏതോ മിനറല്‍ കിടക്കുന്നു എന്നു പറയുകയും ബസില്‍ ഇരുന്ന് അതു മൈക്കയാണെന്നും കോള്‍ ആണെന്നും രണ്ടഭിപ്രായം ഉണ്ടാവുകയും സാര്‍ അതു കോള്‍ ആണെന്ന് ഉറപ്പിക്കുകയും ചെയ്തു. എന്തായാലും അതിനടുത്തു ചെന്നു നോക്കിയപ്പോഴാണ് ഏതോ ടൂറിസ്റ്റ് ബസിന്റെ കറുത്ത് ഗ്ലാസ് അഴിച്ചു കൂട്ടിയിട്ടിരുന്നതാണെന്നു മനസിലായത്.
ഇങ്ങനെ എല്ലാ ബാച്ചുകളിലേയും എന്തെങ്കിലുമൊക്കെ തമാശ നിറഞ്ഞ സംഭവങ്ങള്‍ ഉണ്ടായിരുന്നത് പിന്നീട് ഓര്‍ക്കുമ്പോള്‍ രസകരം തന്നെ. പഠനയാത്രകള്‍ തീര്‍ച്ചയായും കുട്ടികള്‍ക്ക് അവരുടെ ഭാവി പഠനങ്ങള്‍ക്ക് ഉപകരിച്ചിരുന്നു എന്ന് അവരില്‍ നിന്നു കേള്‍ക്കുമ്പോള്‍ തൃപ്തി തോന്നുന്നു. ഐ.ഐ.റ്റി പോലെയുള്ള സ്ഥാപനങ്ങളും പ്രമുഖ സര്‍വ്വകലാശാലകളും മറ്റ് സ്ഥാപനങ്ങളും സന്ദര്‍ശിച്ചതുകൊണ്ടു മാത്രം അങ്ങനെയുള്ളിടത്തു പ്രവേശനം നേടാന്‍ ചിലര്‍ക്കെങ്കിലും കഴിഞ്ഞു. ഈ യാത്രയില്‍ ഉടനീളം ക്ലാസ്‌റൂമില്‍ പഠിച്ചതോ പഠിപ്പിക്കുന്നതോ ആയ കാര്യങ്ങള്‍ നേരിട്ട് കാണുവാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു.
പിന്നീട് എടുത്തുപറയേണ്ട സുഖകരമായ ഓര്‍മ്മ, ഇന്ത്യയുടെ പല സ്ഥലങ്ങളിലേക്കും യാത്ര സംഘടിപ്പിക്കുമ്പോള്‍ നമ്മള്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കി നമുക്കായി കാത്തിരിക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്. ഓര്‍മ്മയില്‍ വരുന്ന ചിലരെ പറയാതിരിക്കാന്‍ വയ്യ. ഡോ. ദേവരാജന്‍ (ജബല്‍പൂര്‍), ഡോ. ബിജു മാത്യു (ബോംബെ ഐ.ഐ.റ്റി), ഡോ. പ്രദീപ് കുമാര്‍, രാഖി ആര്‍. വര്‍മ്മ, ഡോ. സാജു ജോസ്, ഡോ. വിവേക് ( ഐ.ഐ.റ്റി, റൂര്‍ക്കി), ധന്യ യു. ( ഗാങ്‌ടോക്), ഡോ. തോംസണ്‍ കല്ലുകളം, ഡോ. മനോജ് സി. (ഹൈദരാബാദ്), അനിതാ ബിനോയ്, ഡോ. ഉണ്ണികൃഷ്ണന്‍, ബിജി ജോസ് (ഐ.ഐ.റ്റി, ധന്‍ബാദ്), സിബി കെ. വര്‍ഗ്ഗീസ് (ബറോഡ), ഷോബി ശങ്കര്‍ (ബാഗല്‍ക്കോട്ട്), ഷിബു കെ. മാണി (ഡല്‍ഹി) തുടങ്ങി അനവധി പേര്‍.

ആദ്യമായി ക്ലാസെടുക്കേണ്ടി വന്നത് എന്റെ രണ്ട് വര്‍ഷം ജൂനീയറായ വിനോദിന്റെ ബാച്ചിനായിരുന്നു. ഒന്നോ രണ്ടോ ക്ലാസുകള്‍ മാത്രമേ അവര്‍ക്ക് എടുക്കേണ്ടി വന്നുള്ളൂവെങ്കിലും നല്ല സഹകരണം അവരില്‍ നിന്നു ലഭിച്ചു. പൊതുവെ ക്ലാസുകളില്‍ അല്‍പ്പം കര്‍ശനമായിരുന്നതിനാലും ചോദ്യം ചോദിക്കുമെന്നതിനാലും ഞാന്‍ വരാതിരിക്കാന്‍ അമ്പലത്തില്‍ അര്‍ച്ചന നടത്തിയവരും സ്വപ്‌നം കണ്ട് രാത്രിയില്‍ ഞെട്ടി എണീറ്റവരും ഉണ്ടെന്ന് അവര്‍ തന്നെ പിന്നീട് പറഞ്ഞപ്പോള്‍ എന്റെ രീതി മാറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ പറഞ്ഞവരെല്ലാം കോഴ്‌സ് കഴിയുന്നതിനു മുമ്പു തന്നെ അങ്ങനെ സ്ട്രിക്റ്റ് ആയിരുന്നതു നല്ലതാണെന്ന് പറഞ്ഞത് ആശ്വാസമായി.

എന്റെ അദ്ധ്യാപകരായിരുന്ന ഗോപിസാര്‍, സാബു സാര്‍, ബെന്നോ സാര്‍, കുമാര്‍ സാര്‍, മുരളി സാര്‍, മാത്യു സാര്‍ എന്നിവരോടൊപ്പം ജോലി ചെയ്യുവാന്‍ സാധിച്ചു എന്നത് വളരെ അഭിമാനം തോന്നിയ കാര്യമാണ്. ഇതില്‍ സാബു സാറുമായാണ് ഏറ്റവും സൗഹൃദമുണ്ടായിരുന്നത്. കാരണം ഞങ്ങളെ ആദ്യമായി സ്റ്റഡിടൂര്‍ കൊണ്ടുപോവുകയും പിന്നീട് സാറിന്റെ കീഴില്‍ പിജി ഡെസര്‍ട്ടേഷന്‍ ചെയ്യാന്‍ സാധിച്ചതുമൊക്കെ ഇതിന് കാരണമായി. എന്റെ അദ്ധ്യാപകര്‍ എല്ലാവരും വളരെ ആത്മാര്‍ഥതയും അര്‍പ്പണബോധമുള്ളവരും ആയതിനാല്‍ അവരെ ഓരോരുത്തരേയും സര്‍വീസില്‍ പലരീതിയില്‍ അനുകരിച്ചിട്ടുണ്ട്. പിന്നീട് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി, വൈസ് പ്രിന്‍സിപ്പാള്‍, പ്രിന്‍സിപ്പാള്‍ എന്നീ നിലകളില്‍ സേവനം ചെയ്യുവാന്‍ സാധിച്ചത് എക്കാലത്തേക്കും അഭിമാനം തോന്നുന്ന കാര്യമായി കരുതുന്നു.
ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏറെക്കാലം ഉണ്ടായിരുന്നതിനാല്‍ അതിന്റെ വികസനത്തിന് എന്റേതായ സംഭാവനകളും ചെയ്യാന്‍ കഴിഞ്ഞു എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. ഇതില്‍ ജിയോകെമിസ്ട്രി ലാബ്, ഒപ്റ്റിക്കല്‍ ലാബ്, മ്യൂസിയം എന്നിവ ഈ നിലയില്‍ എത്തിയതില്‍ ഏറെ സന്തോഷിക്കുന്നു. നമ്മുടെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏറ്റവും വലിയ അടയാളം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നുള്ള കൂട്ടായ പ്രവര്‍ത്തനം തന്നെയാണ്. മ്യൂസിയത്തിലൂടെ കടന്നുപോകുമ്പോള്‍ ഓരോ സ്‌പെസിമെന്‍ ശേഖരിച്ചവരുടേയും, അത് ഡിസ്‌പ്ലെ ചെയ്തവരുടേയുമെല്ലാം മുഖങ്ങള്‍ ഓര്‍മ്മയില്‍ വരുമെന്നതിനാല്‍ അവരെല്ലാം കൂടെയുണ്ടെന്ന തോന്നലും അതുമായി ബന്ധപ്പെട്ട നിമിഷങ്ങളും മനസില്‍ നിറയും. ചിന്നിച്ചിതറിയ ഓര്‍മ്മകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റിലൂടെ കടന്നുപോയ എല്ലാവരുടേയും മുഖങ്ങള്‍ മിന്നിമറയുന്നു, തീര്‍ച്ചയായും മറ്റൊരിടത്തും ഇല്ലാത്ത സൗഹൃദത്തിന്റെ ഊര്‍ജ്ജം നമുക്കിവിടെയുണ്ട്.

എന്റെ ഡിഗ്രി, പിജി സഹപാഠികളേയും അവരോടൊപ്പമുണ്ടായിരുന്ന സന്ദര്‍ഭങ്ങളേയും ഓര്‍ക്കുന്നു. കോട്ടയം ജിയോളജി വിഭാഗത്തിന്റെ സ്ഥാപകനായ കൃഷ്ണന്‍ നായര്‍ സാര്‍ ഒരു ദിവസം മാത്രമേ ഞങ്ങള്‍ക്ക് ക്ലാസ് എടുത്തിരുന്നുള്ളു എങ്കിലും അദ്ദേഹം തുടങ്ങിവെച്ച സ്‌നേഹത്തിന്റേയും ആത്മാര്‍ത്ഥതയുടേയും കണ്ണികള്‍ അനുദിനം നീണ്ടുകൊണ്ടിരിക്കുന്നു. ജീവിതത്തില്‍ വലിയൊരു ഭാഗം ഇവിടെ ചെലവഴിച്ചത് വര്‍ണ്ണച്ചിറകുള്ള രഥത്തില്‍ സഞ്ചരിച്ചതിന്റെ ഊഷ്മളതയോടെയാണെന്ന് തിരിച്ചറിയുന്നു.
എന്റെ ശിഷ്യരും അവരുടെ ശിഷ്യരുമൊക്കെയായി നമ്മുടെ ഡിപ്പാര്‍ട്ട്‌മെന്റ് നല്ല രീതിയില്‍, പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നമുക്ക് അഭിമാനിക്കാം. ഒപ്പം ജിയോളജി പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മയുടെ സംരംഭമായ ശിലാലിഖിതം യാഥാര്‍ത്ഥ്യമാക്കിയ പ്രിയ കൂട്ടുകാര്‍ക്ക് അഭിനന്ദനങ്ങള്‍…

This Post Has 152 Comments

 1. fresherscare.in

  Devote Auch der wildesten von Ihre Ziele als die weiß lediglich kann dorthin eintägige.

 2. Russelltus

  molnupiravir tablet price online molnupiravir oral molnupiravir tablet price online

 3. DavidStath

  doxycycline 100mg online pharmacy 20 doxycycline doxycycline 100mg cost australia

 4. RichardLow

  generic for cialis in the usa cialisonline cialis tadalafil paypal

 5. Victorpar

  ed meds online without prescription or membership buy ed pills erectial disfunction

 6. Richardkak

  erection pills viagra online male ed pills ed drugs compared

 7. Gregorycuh

  propecia generic no prescription propecia hair finasteride price

Leave a Reply

RECENT POSTS