ഓർമകൾ ഓടി കളിക്കുവാനെത്തുന്നു.

വി. ഗോപിനാഥൻ

എന്റെ ഔദ്യോഗിക ജീവിതത്തിലെ സുവർണകാലഘട്ടമായിരുന്നു കോട്ടയം ഗവർമെണ്ട് കോളെജിലെ സേവന കാലം. കാസർകോട് നിന്നും കേവലം 9 വർഷത്തെ ലക്ചറർ സർവീസ് കഴിഞ്ഞ് രണ്ടാം ഗ്രേഡ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴാണ് 1985 മാർച്ച് അവസാനം കോട്ടയത്തെത്തിയത്.
തുടക്കത്തിൽ ഞാനായിരുന്നു വകുപ്പ് മേധാവി. പിന്നീട് പ്രൊഫ.എം.രാമശർമ സാർ ഒന്നാം ഗ്രേഡ് പ്രൊഫസറായി വന്നപ്പോൾ അദ്ദഹം വകുപ്പ് മേധാവി ആയി . ബെന്നോ ജോസഫ്, പി.കെ. സാബു , എസ്.എൻ. കുമാർ തുടങ്ങിയവർ കോളെജ് അദ്ധ്യാപകരായി സേവനം തുടങ്ങിയത് ഞങ്ങളുടെ കാലഘട്ടത്തിലായിരുന്നു. ഈ ടീം കലക്കൻ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. രാവിലെ 9 മണിക്കെത്തിയാൽ തിരിച്ച് പോകുന്നത് വൈകുന്നേരം 6 മണിക്ക് . ആദ്യം കുറച്ച് കാലം ഷിഫ്റ്റായിരുന്നു. കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള സൗഹൃദം അത്രമേൽ ധന്യമായിരുന്നു. അതിനിടയിൽ ചില മാറ്റങ്ങളൊക്കെ ഉണ്ടായി. ഡോ.സി.ജി. നമ്പ്യാർ സ്ഥലം മാറി വന്നു.
സുരേന്ദ്രൻ മാഷ് ലീവെടുത്ത് തന്നതു കൊണ്ട് എൻറെ സഹധർമ്മിണി ശ്രീമതിക്ക് കേരളത്തിലെ ആദ്യത്തെ വനിതാ ജിയോളജി അദ്ധ്യാപിക എന്ന സ്ഥാനം അലങ്കരിക്കാനായി. ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു കോട്ടയത്തെ സേവനം, മൂത്ത മകൾ ശ്രുതി വിദ്യാഭ്യാസം ആരംഭിച്ചത് ഇവിടെയാണ്. രണ്ടാമത്തെ മകൾ ശ്വേത ജനിച്ചത് ഇവിടെയാണ്.ഞങ്ങൾക്ക് താങ്ങും തണലുമായി ചുരുങ്ങിയ വാടകയ്ക്ക് മറിയപ്പള്ളി ഇന്ത്യ പ്രസിന് പുറകിൽ താമസമൊരുക്കിയത് പി.കെ സാബുവാണ്. ആദ്യത്തെ എം.എസ് സി. ബാച്ചിനെ പഠിപ്പിക്കാനായതും , പ്രൊഫ.പി.കെ.ചന്ദ്രശേഖരപ്പിള്ള, ഡോ.സിസിലി ജോസഫ്, പ്രൊഫ.വി.വിനായക പെരുമാൾ, പ്രൊഫ.എ. എം.ജോൺ തുടങ്ങിയ പ്രഗത്ഭമതികളായ പ്രിൻസിപ്പൽമാരുടെ കീഴിൽ ജോലി ചെയ്യാനായതും നല്ല കാൎയ്യം. ഒന്നിച്ച് ജോലിയെടുത്തവരും, ഗുരുനാഥന്മാരും , ഒരു കാലത്ത് ശിഷ്യന്മാരായിരുന്നവരുമെല്ലാം സഹപ്രവർത്തകരായി കൃഷ്ണൻ കുട്ടി മാഷും, കെ.കെ. വിശ്വനാഥനും, ബേബി ജോസഫ് സാറും കാസർകോട് ഒന്നിച്ച് ജോലി ചെയ്തവരായിരുന്നു. ഗൌരി ടീച്ചർ അദ്ധ്യാപിക ആയിരുന്നു. കൂടാതെ പ്രൊഫ.കെ.കെ.ഗീവർഗീസ് സാറും അവിടെ നിയമിതനായിരുന്നു. പരീക്ഷാ നടത്തിപ്പിന്റെ ചുമതലയും, ഇടക്കിടെ പ്രിൻസിപ്പലിന്റെ ചുമതലയും വഹിക്കാൻ ഭാഗ്യമുണ്ടായതും ഈ കാലഘട്ടത്തിലാണ്. രാമ ലക്ഷ്മണന്മാർ എന്നാണ് പ്രൊഫ. വാനായക പെരുമാൾ സാർ ഞങ്ങളെ വിശേഷിപ്പിച്ചത്. പഠന യാത്രകളും, ശാസ്ത്ര പ്രദർശനങ്ങളും, അന്തരാഷ്ട്ര വർക്ക് ഷോപ്പും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വകുപ്പ് ശ്രീലങ്കയിലെ ഡോ.പി.ജി. കൂറെയുടെ നേതൃത്വത്തിൽ നടത്തിയ Geoscientific Writing and Editing Workshop വൻ വിജയമായിരുന്നു. ഒട്ടനവധി പ്രഗത്ഭമതികൾ അതിഥി പ്രഭാഷകരായും എക്സാമിനർ മാരായും ഇവിടെ എത്തി. കൊച്ചിൻ സർവകലാശാലയിലുണ്ടായിരുന്ന ഡോ.എസ്. ലക്ഷ്മണ സാർ അദ്ദേഹത്തിന്റെ പുസ്തകശേഖരം വകുപ്പിന് നൽകിയതും നന്ദിയോടെ ഓർക്കുന്നു. മുംബൈ IIT യിൽ Geomorphology , അലഹാബാദ് യൂണിവേഴ്സിറ്റിയിൽ Winter School in Thermodynamics പരിശീലനം ലഭിച്ചത് വിദ്യാർത്ഥികള പഠിപ്പിക്കാൻ ഉപകരിച്ചു.കാസർകോട് ഗവ.കോളെജിലെ ആദ്യത്തെ എം. എസ്. സി ബാച്ചിലെ വിദ്യാർത്ഥി ആയിരുന്നു പി.കെ. സാബു .അദ്ദേഹത്തെ Structural Geology പഠിപ്പിക്കാൻ ബറോഡ എം എസ് യൂണിവേഴ്സിറ്റിയിൽ എനിക്ക് ലഭിച്ച പരിശീലനം ഉപകാരപ്രദമായി. ഡെഹ്റാഡൂണിലെ Wadia Institute of Himalayan Geology യിൽ പി.കെ. സാബുവിന് ലഭിച്ച പരിശീലനം തോമസ് സക്കറിയയും കൃഷ്ണകുമാറും വയനാട്ടിൽ നടത്തിയ പ്രോജക്ട് റിപ്പോർട്ടിൽ Structural Analysis ൽ തിളങ്ങി നിന്നു. അവിടെയുള്ള Gneiss / Migmatite ലെ Boudinage Structure കൃത്യമായി അളന്ന് നടത്തിയ stress – strain analysis എക്സാമിനർമാരുടെ മുക്തകണ്ഠം പ്രശംസക്ക് ഇടയാക്കി. ഏതൊരു മികച്ച ഗവേഷണ സ്ഥാപനത്തോടും കിടപിടിക്കത്തക്ക വളർച്ച കോട്ടയത്തെ ഈ വകുപ്പ് നേടിക്കഴിഞ്ഞു എന്നതിന് തെളിവായിരുന്നു അത്. ബിരുദ പഠനത്തിന് ശേഷം കുട്ടികളെ ശരിയായ ദിശയിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന് പ്രേരിപ്പിക്കുന്ന ചുമതല സ്വയം തോളിലേറ്റിയ ബെന്നോ ജോസഫും എസ് എൻ കുമാറും അഭിനന്ദനമർഹിക്കുന്നു. ഒട്ടനവധി കുട്ടികൾ IIT , ISM Dhanbad എന്നിവിടങ്ങളിൽ പഠന ഗവേഷണങ്ങൾ തുടർന്നു കേവലം നാലര വർഷക്കാലം മാത്രമെ ഞാൻ കോട്ടയത്ത് ജോലി നോക്കിയിരുന്നുള്ളൂ എങ്കിലും എന്നെന്നും മനസ്സിൽ മായാതെ കിടക്കുന്ന ഒരു പിടി ഓർമകൾ ഇന്നും മനസ്സിൽ ഓടിക്കളിക്കുന്നു. എന്തുകൊണ്ടും കാസർകോട്ടെ സേവനസമ്പത്തും എല്ലാം കൂടി എന്റ ജീവിതം ധന്യമായി എന്നാണ് ഞാൻ വിചാരിക്കുന്നത്. യു ജി സി യുടെ ധനസഹായത്തോടെ എംഫിൽ നേടാൻ സഹായിച്ചത് ഇവിടത്തെ സേവനമായിരുന്നു. കുര്യനും , കുരുവിളയും , തോമസ് സ്ക്കറിയയും, കൃഷ്ണകുമാറും ഉദയകുമാറും, മായയും, രാജിയും , ജയശ്രീയും , ശോഭനയും, ബിജുവും, അബ്രഹാമും, ദിലീപും, സിജിമോളും , വിനോദും , ജിമ്മിയും , അഗസ്റ്റിനും, സാബു മാത്യുവും, അമ്പിളിയും , രാമൻ നമ്പൂതിരിയും , റോയ് കുരുവിളയും , സോഫിയാമ്മയും, ഗിരീഷ് ഗോപിയും അടങ്ങിയ ശിഷ്യഗണങ്ങളെ സ്നേഹത്തോടെ ഓർക്കുന്നു. വായിക്കുമ്പോൾ എൻറെ പേര് പറഞ്ഞില്ല എന്ന് ആർക്കും തോന്നരുത്. എല്ലാവരും എൻറെ മനസ്സിലുണ്ട്. നന്ദി ഈ സ്നേഹത്തിന് , അനുഭവത്തിന് . ഈ ഓർമകൾക്ക്

This Post Has 4,717 Comments

  1. sex işçisi

    gay porn, sex işçisi, hacklink, hacklink satin al instagram hacklink ve
    bilindik orospu çocugu olan instatakipci sitesinden hemen hacklink satın al